kannada

കൊച്ചി: കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടിയുള്ള ലക്ഷ്മി നാരായണ പൂജ നടത്തി. പൂജയിൽനിന്ന് കിട്ടിയ വരുമാനം കൊണ്ട് ശ്രീജ്ഞാനപ്രഭാകര വനിതാ സമാജം സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ ഡോക്ടർമാർ കണ്ണട നിർദ്ദേശിച്ച 30പേർക്ക് സൗജന്യമായി കണ്ണട നൽകി. കെ. ബാബു എം.എൽ.എ കണ്ണട വിതരണം ചെയ്തു. കവയിത്രി കനകം തുളസി മുഖ്യാതിഥിയായിരുന്നു. ഉഷേന്ത്രൻ തന്ത്രി, ശ്രീജ്ഞാനപ്രഭാകരയോഗം പ്രസിഡന്റ് എൻ.പി. മുരളീധരൻ, സെക്രട്ടറി സാജു മീനേകോടത്ത്, അജയൻ ശാന്തി, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഐ.പി. ഷാജി, സെക്രട്ടറി കെ.ബി. രാജീവ്, ശ്രീജ്ഞാന പ്രഭാകരവനിതാ സമാജം പ്രസിഡന്റ് ബിന്ദു പ്രേമചന്ദ്രൻ, സെക്രട്ടറി രാധിക ലതീഷ്, വൈസ് പ്രസിഡന്റ് ഗിരിജ തമ്പി, വനിതാസംഘം പ്രസിഡന്റ് സുഷമ പ്രകാശൻ, ഖജാൻജി സീനഷാജി, ക്ഷേത്ര ജോത്സ്യൻ കലേശൻ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തബാധിതർക്ക് വേണ്ടി പ്രത്യേക പ്രാത്ഥനയും നടത്തി. പ്രസാദമൂട്ടും നടത്തി.