കൊച്ചി: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ കൊച്ചി നഗരസഭയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്ത് നിർമ്മിക്കുന്നതിന്റെയും ഹരിതഓഫീസ് നടപ്പാക്കുന്നതിന്റെയും ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഇന്ന് രാവിലെ 10.30ന് മാവിൻതൈനട്ട് നിർവഹിക്കും.
പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ നടത്തി വരുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി ബിനു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി, കൗൺസിലർ ബിന്ദു ശിവൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വി.വി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ. നിസ എന്നിവർ പങ്കെടുക്കും.