caritoon

കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുടെ ദേശീയ കാർട്ടൂൺ മേളയായ കാരിടൂണിന്റെ ഭാഗമായുള്ള കുട്ടികളുടെ കാർട്ടൂൺ കളരി കാരിക്കാമുറി ചാവറ കൾച്ചറൽ സെന്ററിൽ ഇന്ന് ആരംഭിക്കും. ഒമ്പതരയ്ക്ക് മന്ത്രി പി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് പങ്കെടുക്കും. അക്കാഡമി വൈസ് ചെയർമാൻ ബി.സജീവാണ് ക്യാമ്പ് കോ-ഓർഡിനേറ്റർ. സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളുടെ ക്യാമ്പിൽ പങ്കെടുത്തവർ സർഗാനുഭവങ്ങൾ പങ്കിടും.