പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നാട്യ -24 പ്രതിഭാസംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർത്ഥിയും സിനിമ മ്യൂസിക് ഡയറക്ടറുമായ അരുൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്രർ സി.കെ. ബിജു, പ്രിൻസിപ്പൽ വി. ബിന്ദു, ആഘോഷ കമ്മിറ്റി കൺവീനർ പ്രമോദ് മാല്യങ്കര, ശ്രേയ കെ. രാജ്, പി.എൻ. സാഹി എന്നിവർ സംസാരിച്ചു.