കൊച്ചി: മൂന്നുവർഷം കൂടുമ്പോൾ വൈദികർക്ക് സ്ഥലംമാറ്റം നൽകുന്നതുപോലെ മെത്രാന്മാരുടെ സ്ഥലമാറ്റകാര്യവും ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) പാലായിൽ നടക്കുന്ന സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്ക് കത്ത് നൽകി.സഭയിൽ വൈദികൻ ആധ്യാത്മിക കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക. ഭൗതിക കാര്യങ്ങൾ ചെയ്യാൻ അൽമായർക്ക് അവസരം നൽകുക, പരിശുദ്ധ പിതാവിനെ അംഗീകരിച്ച് ഏകീകൃത വിശുദ്ധ കുർബാന സഭയുടെ 35 രൂപതകളിലും സമ്പൂർണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അൽമായ നേതാക്കളായ ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.