പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ വിഭാഗവും ഇലക്ട്രിക്കൽ വിഭാഗവും സംയുക്തമായി നാഷണൽ സ്പേസ് ഡേ ആചരിച്ചു. ക്വിസ് മത്സരം, സെമിനാർ, എക്സിബിഷൻ എന്നിവ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടത്തി. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രഷറർ മാർഷൽ റിറ്റോ, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, പ്രൊഫ. കെ.എസ്. ഷെമീർ, പ്രൊഫ. ജെ. ലക്ഷ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു.