mla

കോലഞ്ചേരി: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ബസ് സർവീസ് ആരംഭിക്കുന്നതിനായി കുന്നത്തുനാട് മണ്ഡലതല ജനകീയസദസ് നടന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ,

ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, മുവാ​റ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ, പെരുമ്പാവൂർ എം.വി.ഐ കെ.ജി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.