പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും എൻ.സി.സിയുടെയും നേതൃത്വത്തിൽ ഡി.കെ.എം.എസ്, ബി.എം.എസ്.ടി ഫൗണ്ടേഷനുമായി ചേർന്ന് രക്താർബുദത്തെ പ്രതിരോധിക്കാനുള്ള രക്തമൂലകോശ ദാനത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും രക്തമൂലകോശ ദാതാക്കൾക്കായുള്ള രജിസ്ട്രേഷൻ പരിപാടിയും കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി.എം. റഫീക, അബ്ദുൽ മുഹൈമിൻ, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഇബ്രാഹിം സലിം തുടങ്ങിയവർ സന്നിഹിതരായി. രക്തമൂലകോശം ദാനവുമായി ബന്ധപ്പെട്ട് ഡി.കെ.എം.എസ് ബി.എം.എസ്.ടി പ്രോഗ്രാം ലീഡർ റോബിത് വർഗീസ് ക്ലാസെടുത്തു. ഇരുന്നൂറ്റിയമ്പതിലേറെ വിദ്യാർത്ഥികൾ രക്തമൂലകോശദാനത്തിന് സന്നദ്ധരായി മുന്നോട്ടു വന്നു. രക്താർബുദം പോലുള്ള നൂറിലേറെ മാരകരോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം (ബ്ലഡ് സ്റ്റം സെൽ) മാറ്റിവയ്ക്കൽ.