കൊച്ചി: ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റുകളിൽനിന്ന് ഏജൻസികളിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകളിലെ തൊഴിലാളികളുടെ ബോണസ് തർക്കം അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാലിന്റെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ പരിഹരിച്ചു.
ഡ്രൈവർ ബോണസ് തുകയായ 10,500 രൂപയോടൊപ്പം 1000 രൂപ വർധിപ്പിച്ചു . 5000 രൂപ അഡ്വാൻസും ക്ലീനർമാർക്ക് ബോണസായി 6000 രൂപയും ലഭിക്കും. സെപ്തംബർ 10ന് മുൻപ് തുക വിതരണം ചെയ്യും. ഡെപ്യൂട്ടി ലേബർ കമ്മിഷണർ എം വി. ഷീല, ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു