visio-inauguration

പറവൂർ: വിസിയോ ഇന്റർ സ്കൂൾ കലാ-കായികമേള കൂനമ്മാവ് ചാവറ ദർശൻ പബ്ളിക്ക് സ്കൂളിൽ തുടങ്ങി. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അറുപതിലധികം സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്.പി ബിജി ജോർജ് മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജറും പ്രിൻസിപ്പലുമായ ഫാ. മാർട്ടിൻ മുണ്ടാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. മെജിറ്റ് വട്ടോലി, ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷിഹാബ് നീരുങ്കൽ, അനില അലക്സാണ്ടർ, ഹെഡ്മിസ്ട്രസ് പി.ജെ. അൽഫോൻസ, കെ.എസ്. വിനോഷ് എന്നിവർ സംസാരിച്ചു. 27ന് മേള സമാപിക്കും.