jio

കൊച്ചി: യു.എ.ഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ എന്നീ മേഖലകൾക്കായി നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉൾപ്പെട്ട പ്രത്യേക റോമിംഗ് പ്ലാനുകൾ റിലയൻസ് ജിയോ അവതരിപ്പിച്ചു. ഇൻകമിംഗ് എസ്.എം.എസുകൾ പരിധിയില്ലാതെ യു.എ.ഇയിലേക്കുള്ള പുതിയ പ്ലാനിൽ ആസ്വദിക്കാം.

ഔട്ട്‌ഗോയിംഗ് കാളുകളിൽ സന്ദർശിച്ച രാജ്യത്തിനുള്ളിലെ ലോക്കൽ കാളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതും ഉൾപ്പെടുന്നു . വൈഫൈ കാളിംഗ് ഉൾപ്പെടെ ഏത് രാജ്യത്തുനിന്നും ഇൻകമിംഗ് കാളുകൾ സ്വീകരിക്കാം.
ഹൈസ്പീഡ് ഡാറ്റയും ലഭ്യമാകും. ഫെയർ യൂസേജ് പോളിസിക്ക് അപ്പുറം ഇത് ആസ്വദിക്കാം. അതായത് നിങ്ങളുടെ ഡാറ്റ ക്വാട്ട തീർന്നാലും പരിധിയില്ലാത്ത ഡാറ്റ 64 കെ.ബി.പി.എസ് വേഗതയിൽ ആസ്വദിക്കാം.

അതേസമയം വൈഫൈ കാളിംഗ് വഴിയുള്ള ഔട്ട്‌ഗോയിംഗ് ലോക്കൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള കാളുകൾ എന്നിവ അനുവദനീയമല്ല.റെസ്റ്റ് ഒഫ് ദി വേൾഡ് (ROW) കാളുകൾക്ക് സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ബാധകമായിരിക്കും.

898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യു.എ.ഇ പാക്കുകൾ ലഭ്യമാകുന്നത്.

പുതിയ പ്ലാനുകളിൽ കരീബിയൻ മേഖലയിലെ 24 രാജ്യങ്ങൾ ഉൾപ്പെടുന്നു. 3851 രൂപയുടെ പ്ലാനെടുത്താൽ അധിക ഇൻഫ്‌ളൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയൻ പ്ലാനുകൾ ലഭ്യമാകുക.

യൂറോപ്പിലെ 32 രാജ്യങ്ങളിലേക്കുള്ളതാണ് മൂന്നാമത്തെ പ്ലാൻ. ഇതിലും അൺലിമിറ്റഡ് എസ്എംഎസ് ആസ്വദിക്കാം. 2899 രൂപയുടെ യൂറോപ്പ് പ്ലാനിന്റെ കൂടെ അധിക ഇൻഫ്‌ളൈറ്റ് ആനുകൂല്യങ്ങൾ ലഭ്യമാകും.