മൂവാറ്റുപുഴ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് പതാകദിനത്തോടെ തുടക്കമായി. മൂവാറ്റുപുഴ താലൂക്കിലെ വിവിധ ഇടങ്ങളിലായി 26ന് മുപ്പതോളം ശോഭായാത്രകൾ നടക്കും. ഉറിയടി, ഗോപിക നൃത്തം, കുട്ടികളുടെ മത്സരങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, ഗോപൂജ എന്നീ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും. മൂവാറ്റുപുഴയിൽ വാഴപ്പിള്ളി, കടാതി, വെള്ളൂർകുന്നം, കാവുംപടി, കിഴക്കേക്കര, തെക്കൻകോട്, ഉന്നകുപ്പ എന്നീ സ്ഥലങ്ങളിലെ ശോഭാ യാത്രകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ സമാപിക്കും.