water
കുന്നത്തേരിയിൽ ഭൂഗർഭ കുടിവെള്ള പൈപ്പ് തകരാർ പരിഹരിക്കുന്നു

ആലുവ: കുന്നത്തേരിയിൽ ഭൂഗർഭ പൈപ്പ് തകരാറിനെ തുടർന്ന് മൂന്നു ദിവസമായി മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാരെത്തി വാൽവ് തകരാർ പരിഹരിച്ചു. കുടിവെള്ളം തടസപ്പെട്ടതിനെ തുടർന്ന് വാട്ടർ അതോറിറ്റി രണ്ടു ദിവസം ടാങ്കർ ലോറിയിൽ പ്രദേശത്ത് കുടിവെള്ളം എത്തിച്ചിരുന്നു. വാൽവ് തകരാർ കാരണം കുടിവെള്ളം മുടങ്ങുന്നത് പതിവാണെന്നും ശാശ്വത പരിഹാരം വേണമെന്നും വാർഡ് മെമ്പർ കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു.