ആലുവ: ആലുവ താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷൻസ് അപെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലുവ താലൂക്ക് വികസന സെമിനാർ നാളെ ഉച്ചകഴിഞ്ഞ് 2.30ന് ആലുവ കാർഷിക വികസന ബാങ്ക് ഹാളിൽ ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് അഡ്വ. കെ.എം. ജമാലുദ്ദീൻ അദ്ധ്യക്ഷനും ജെബി മേത്തർ എം.പി മുഖ്യാതിഥിയുമാകും.
ഗതാഗത പരിഷ്‌കരണം, പെരിയാറും കൈവഴികളും, ടൂറിസം വികസനം മുതലായ വിഷയങ്ങൾ ഉൾകൊള്ളുന്ന വികസനരേഖ എ.എം. അശോകൻ അവതരിപ്പിക്കും. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ സംസാരിക്കും.