ആലുവ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എടത്തല കുഞ്ചാട്ടുകര ദേവീക്ഷേത്ര മൈതാനിയിൽ സ്ഥാപിച്ചിരുന്ന പതാകയും കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ചാട്ടുകരയിൽ പ്രതിഷേധ യോഗം നടത്തി. ആഘോഷ സമിതി രക്ഷാധികാരി സുരേന്ദ്രൻ വയലോരം, മുഖ്യ ആഘോഷ പ്രമുഖ് ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ എന്നിവർ സംസാരിച്ചു.