തൃപ്പൂണിത്തുറ: തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിൽ അഷ്‌ടമി രോഹിണി മഹോത്സവം നാളെ ആഘോഷിക്കും. വൈകിട്ട് 4.30ന് തണ്ടാശേരി ശ്രീഭദ്രകാളി ക്ഷേത്രസന്നിധിയിൽ നിന്നാരംഭിക്കുന്ന വർണശബളമായ ഘോഷയാത്ര, 6.30ന് ദീപക്കാഴ്ച, ശ്രീയോഗേശ്വര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 7ന് വിശേഷാൽ പൂജ, 7.30ന് അത്താഴപൂജ എന്നിവ ഉണ്ടാകും.