തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 9.30ന് കലശാഭിഷേകം, 10ന് ഉച്ചപ്പൂജ. 26ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 9ന് ശീവേലി, 11 ന് അഷ്ടാഭിഷേകം, 11.30ന് നാരായണീയ പാരായണം, 12ന് അന്നദാനം, 8 ന് കൈകൊട്ടിക്കളി, 11ന് വാകച്ചാർത്ത്, 12ന് അഷ്ടമിരോഹിണിപൂജ, 12.30ന് വിളക്കിന് എഴുന്നള്ളിപ്പ്.