1

ഫോർട്ട്കൊച്ചി: മുടങ്ങി കിടക്കുന്ന റോ-റോ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി റോ-റോ ജെട്ടിക്ക് സമീപം പ്രതിഷേധ സമരം. സമരം മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ അദ്ധ്യക്ഷനായി. റോ– റോ ജങ്കാറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുന്നതിനാൽ മാസങ്ങളായി ഒരു റോ–റോ മാത്രമാണ് സർവീസിനുള്ളത്. ഫോർട്ട്കൊച്ചി - വൈപ്പിൻ സർവീസ് നടത്തിയിരുന്ന ഫോർട്ട് ക്വീൻ ബോട്ട് അറ്റകുറ്റപണികൾക്കായി കയറ്റിയിട്ട് ഒന്നര വർഷത്തിലേറെയായി. യാത്രാക്ലേശം രൂക്ഷമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ചടങ്ങിൽ വി.എച്ച്. ഷിഹാബുദീൻ, കെ.എം.റഹീം, എൻ.കെ.നാസർ,​ കൗൺസിലർമാരായ എം.ജി.അരിസ്റ്റോട്ടിൽ, ആന്റണി പൈനുതറ, ഹെൻട്രി ഓസ്റ്റിൻ, അഭിലാഷ് തോപ്പിൽ, കെ.എം.മനാഫ്, ഷൈല തദേവൂസ്, മനു ജേക്കബ്, മിന്ന വിവേര, മിനി ദിലീപ്, ശാന്ത, രജനി മണി, മുൻ കൗൺസിലർ ഷൈനി മാത്യു, കെ.ബി.ജബ്ബാർ, സോളി ജോസഫ്, ടി.എം.റിഫാസ്, ഷീജ സുധീർ, മിനി ഫ്രെഡി തുടങ്ങിയവർ സംസാരിച്ചു.

റോ– റോ സർവീസ് മുടങ്ങിയിട്ടും ബദൽ സംവിധാനം ഏർപ്പെടുത്താൻ നടപടി എടുക്കാതിരിക്കുന്ന നഗരസഭാ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. അടിയന്തരമായി റോ- റോയുടെ അറ്റകുറ്റപണി പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം. റോ- റോയുടെ നടത്തിപ്പുചുമതല നഗരസഭ ഏറ്റെടുക്കണം

ആന്റണി കുരീത്തറ