കൊച്ചി: സിനിമാ മേഖലയിലെ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് അമ്മ എക്‌സിക്യുട്ടീവ് അംഗം ജോമോൾ പറഞ്ഞു. കതകിൽ തട്ടിയിട്ടുമില്ല. സഹകരിച്ചാൽ മാത്രമേ അഭിനയിക്കാൻ അവസരം കിട്ടൂവെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വിളിച്ച വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രതികരണം.
നടിയെ ആക്രമിച്ച കേസിനുശേഷം നടി പാർവതിക്ക് അവസരങ്ങൾ നിഷേധിച്ചില്ലേയെന്ന ചോദ്യത്തിന് അങ്ങനെ നിഷേധിക്കാനാകില്ലെന്നായിരുന്നു ജോമോളുടെ മറുപടി. ഡബ്ല്യു.സി.സി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആർക്കുമാവില്ലെന്നും ദുരനുഭവം തുറന്നുപറഞ്ഞ സോണിയാ തിലകനെ അഭിനന്ദിക്കുന്നെന്നും സിദ്ദിഖ് പറഞ്ഞു.