kklm

കൂത്താട്ടുകുളം: ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ അത്താണിക്കലിൽ സ്കൂൾ കലോത്സവം 'മേളം 24" ഫിലിം ഡയറക്ടർ രാജേഷ് കോട്ടപ്പടിയും കലാഭവൻ രജനീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ അപരൻ എന്നറിയപ്പെടുന്ന കലാഭവൻ രജനീഷ് പാട്ടുകൾ പാടിയും അനുകരണം നടത്തിയും സദസ് സജീവമാക്കി. രാജേഷ് കോട്ടപ്പടിയും സിനിമാതാരങ്ങളെ അനുകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആതിര സുമേഷ് , പി.ടി.എ പ്രസിഡൻറ് ഷിബു ജോസഫ്, പ്രിൻസിപ്പൽ ജി. മഞ്ജുള, എച്ച്.എം ഇൻ ചാർജ് കെ.വി. ജിഷ അദ്ധ്യാപകരായ സിജു പി. അലിയാർ, എയ്ഞ്ചൽ പൗലോസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങൾ നടന്നു.