kklm

കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്കിലെ ഹരിത സമൃദ്ധി വാർഡായി തിരഞ്ഞെടുക്കപ്പെട്ട തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കർഷക കൂട്ടായ്മകൾ സംഘടിപ്പിച്ചു. തിരുമാറാടി ചിലമ്പ്ശേരി സെന്റ് മേരീസ് കത്തോലിക്ക പള്ളി ഹാളിലും തിരുമാറാടി ടാഗോർ ഹാളിലുമായാണ് കർഷക കൂട്ടായ്മകൾ നടന്നത്. എം.സി. സാജു, എം.ആർ. ശശി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. കൃഷി ആഫീസർ ടി.കെ. ജിജിയും ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷും വിവിധ പദ്ധതികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.