പറവൂർ: വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ഒറീസ സ്വദേശി സരോജ് നുൻറുക്കയെ (22) വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കുഞ്ഞിത്തൈ കാപ്പുങ്ങൽ നാണപ്പന്റെ ഭാര്യ ബീനയുടെ മാലയാണ് പൊട്ടിച്ചത്. വീടിനുള്ളിൽ കയറി അടുക്കളയിൽ വച്ച് മാലപൊട്ടിച്ച് സൈക്കിളിൽ കടന്നുകളയുകയായിരുന്നു. പൊലീസിനെ വിവരം അറിയച്ചതിനെ തുടർന്ന് കുര്യാപ്പിള്ളി ലേബർ ജംഗ്ഷനിൽ നിന്ന് ഇയാളെ പിടികൂടി. മാല കിട്ടിയെങ്കിലും, താലി കണ്ടെത്താനായില്ല. തുരുത്തിപ്പുറത്തെ നക്ഷത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.