d

കൊച്ചി: മൂവി ബക്കറ്റ് നിർമ്മാണ കമ്പനിയുടെ പാർട്ണർ കൂടിയായ നടി മഞ്ജു വാര്യർക്കെതിരെ 5.75 കോടിരൂപ നഷ്ടപരിഹാരംതേടി ചലച്ചിത്രനടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചു. ഫുട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ കാലിന് ഗുരുതര പരിക്കേറ്റതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞവർഷം ചിമ്മിനിവനത്തിൽ നടന്ന ഷൂട്ടിംഗിനിടെ അഞ്ചടിതാഴ്ചയിലെ സുരക്ഷിതമല്ലാത്ത ബെഡിലേക്ക് പലതവണ ചാടിച്ചു. കല്ലിനിടയിൽ കാൽകുടുങ്ങി പരിക്കേറ്റെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ല. അശുപത്രി ബില്ലായ 8.13 ലക്ഷംരൂപ നിർമ്മാണകമ്പനി അടച്ചെങ്കിലും തുടർചികിത്സയ്ക്ക് ഒന്നുംചെയ്തില്ല. അല്പസമയം പോലും നിൽക്കാനാവാത്ത സ്ഥിതിയിലാണെന്നും നോട്ടീസിൽ പറയുന്നു.