കൊച്ചി: ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിന്റെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ, തപസ്വിനി അമ്മ അനുസ്മരണവും സദനം അന്തേവാസി അനന്തകുമാരിയുടെ പുസ്തക പ്രകാശനവും നടന്നു. മഹാരാജാസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. സുമി ജോയി ഒലിയപ്പുറം അനുസ്മരണ പ്രഭാഷണവും പ്രൊഫ.എം.കെ. സാനു പുസ്തക പ്രകാശനം നടത്തി. പൊലീസ് സൂപ്രണ്ട് (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ) ഡോ.ജി. ഹിമേന്ദ്രനാഥ് പുസ്തകം ഏറ്റുവാങ്ങി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ സ്പെഷ്യൽ സെൽ സൂപ്രണ്ട് സി.എസ്. ഷാഹുൽ ഹമീദ്, ഒ.ശശി, ഗ്രന്ഥകാരി അനിതകുമാരി എന്നിവർ സംസാരിച്ചു. എസ്.എൻ.വി സദനം സെക്രട്ടറി എം.ആർ. ഗീത സ്വാഗതവും എം.എസ്. സീന നന്ദിയും പറഞ്ഞു.