കൊച്ചി: എറണാകുളം റോഡ്‌സ് സെക്ഷന്റെ അധികാര പരിധിയിലുള്ളതും നിലവിൽ കെ.എം.ആർ.എൽന് കൈമാറിയിട്ടുള്ളതുമായ റോഡുകളിൽ മെട്രോ റെയിലിന്റെ രണ്ടാംഘട്ട ജോലികൾ നടക്കുന്ന ഭാഗങ്ങളിലുള്ള (കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെ) കേബിളുകൾ ഭൂനിരപ്പിനടിയിലൂടെ ഉടമസ്ഥർ മാറ്റണമെന്ന് പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അസി എൻജിനിയർ അറിയിച്ചു. ഇതിനുള്ള ഡക്ട് സൗകര്യം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.