കൊച്ചി: എൽ.ഐ.സി ഒഫ് ഇന്ത്യയുടെ സൗത്ത് സോൺ 43-ാമത് കാരംസ്, 56-ാമത് ചെസ് ടൂർണമെന്റുകൾ സമാപിച്ചു. കാരംസിൽ ഡി. ദില്ലി ബാബു, പരിമി നിർമ്മല, പുരുഷ- വനിതാ വിഭാഗത്തിൽ ജേതാക്കളായി. ചെസിൽ രജിത്. വി, ബിന്ദു സരിത.കെ എന്നിവരാണ് പുരുഷ, വനിതാ വിഭാഗത്തിൽ കിരീടം ചൂടിയത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നായി അറുപതോളംപേർ പങ്കെടുത്ത ദ്വിദിന ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ എൽ.ഐ.സി എറണാകുളം സീനിയർ ഡിവിഷണൽ മാനേജർ ബിന്ദു റോബർട്ട് ജേതാക്കൾക്ക് പുരസ്‌കാരം നൽകി.