ubi
യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ കുട്ടികൾക്കായി നടത്തിയ എറണാകുളം മേഖലാ ക്വിസ് മത്സരത്തിന്റെ സമാപന ചടങ്ങ് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എട്ടുമുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കായി യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ നടത്തിയ ക്വിസ് 'യു ജീനിയസ് 3.O' എറണാകുളം മേഖലാ മത്സരത്തിന്റെ സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. യൂണിയൻ ബാങ്ക് മംഗലാപുരം സോണൽ മേധാവി രേണു നായർ, സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുദർശൻ, ബാങ്ക് റീജിയണൽ മേധാവികളായ ശ്യാം സുന്ദർ, സതീഷ്‌കുമാർ, ദീപ്തി ആനന്ദൻ, രഞ്ജിത, എ.ജി.എം മനോജ് മാരാർ തുടങ്ങിയവർ പങ്കെടുത്തു.

എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഗോവിന്ദ് കൃഷ്ണൻ, ഇഷ ജ്യോതിർമയി ടീം ഒന്നാംസ്ഥാനം നേടി. ഭവൻസ് എളമക്കരയുടെ അക്ഷയ്, ഹരിത് ടീം രണ്ടാംസ്ഥാനവും ഭവൻസ് കാക്കനാടിന്റെ ശിവദത്ത്, റൈഹാൻ ടീം മൂന്നാംസ്ഥാനവും നേടി.