g
ട്രൂറ തിരുവാങ്കുളം മേഖല വനിതാവേദി വാർഷിക സമ്മേളനം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഇരുമ്പനം -ചിത്രപ്പുഴ റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണമെന്ന് ട്രൂറ തിരുവാങ്കുളം മേഖല വനിതാവേദി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.സി. ജയേന്ദ്രൻ, അംബിക സോമൻ, സെലിൻ ജോൺസ്, പി. എം. വിജയൻ, എം.എസ്. നായർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പത്മിനി വേണുഗോപാൽ (പ്രസിഡന്റ്), സ്മിത ഗോപകുമാർ, ബബിത സതീഷ്ബാബു (വൈസ് പ്രസിഡന്റുമാർ), ശോഭ ശ്രീജിത് (സെക്രട്ടറി), സോണിയ ജോസഫ്, ടി.എസ്. ഷീന (ജോ. സെക്രട്ടറിമാർ), സുധ എസ്. മേനോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.