തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രതിമാസ ആരോഗ്യസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷനായി. മുത്തൂറ്റ് സ്നേഹാശ്രയ സംഘടിപ്പിച്ച സൗജന്യ രക്തപരിശോധനാ ക്യാമ്പ്, ആസ്റ്റർ മെഡിസിറ്റി സംഘടിപ്പിച്ച സി.പി.ആർ ബോധവത്കരണ ക്ലാസ്, പ്രിവിലേജ് കാർഡ് വിതരണം എന്നിവ നടന്നു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ, സെക്രട്ടറി ടി.കെ. മനോഹരൻ, യൂണിറ്റ് സെക്രട്ടറി എം.ജെ. ബാബു, ടി.വി. ശ്യാമ, ആൽജിൻ തോമസ്, ഡോ. നിലോഫർ, ഡോ. ഫെരിയ, അഞ്ജിത, ബിനീഷ് എന്നിവർ സംസാരിച്ചു.