വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ആദരിച്ചു. സി.പി. മോഹനനന്ദൻ, ടി.എസ്. പ്രസാദ്, ബെന്നി കൈതാരൻ, കെ.പി. പ്രഭാത് എന്നിവരെയാണ് ആദരിച്ചത്. പ്രിൻസിപ്പൽ സി.കെ. ഗീത, പി.ടി.എ പ്രസിഡന്റ് വിനോദ് ഡിവൈൻ, ഗൈഡ് ക്യാപ്റ്റൻ ഡോ. സുപ്രഭ, സ്‌കൗട്ട് മാസ്റ്റർ വി.എസ്. സുനിൽ, വി.വി. സഭ മാനേജർ പ്രദീപ് പൂത്തേരി, ഗൈഡ് നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.