വൈപ്പിൻ: എടവനക്കാട് പഴങ്ങാട് ഭാഗങ്ങളിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഹോപ്പ് സോഷ്യൽ മിഷൻ ഹ്യൂമൻ റൈറ്റ്‌സ്, ആലുവ സാൻവോക്‌സ് വണ്ടർ മാത്‌സിന്റെ സഹകരണത്തോടെ അരിവിതരണം നടത്തി.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്‌സ് സംസ്ഥാന ചെയർമാൻ ഹാരിസ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷനായി. ക്യാപ്റ്റൻ ടി.കെ. ഉബൈസ്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, കെ.ജെ. ആൽബി, എൻ.ഐ. കരീം, റെജി ജോസ്, സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.