bjp

കൊച്ചി : അംഗത്വ പ്രചാരണ പരിപാടി പൂർത്തിയാകുമ്പോൾ ബി.ജെ.പി കേരളത്തിൽ ഇടതു- വലതു മുന്നണികൾക്കു ബദലായ രാഷ്ട്രീയ ശക്തിയായി മാറുമെന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ജില്ലാ അംഗത്വ പ്രചാരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് പുനരുദ്ധാരണത്തിന് കൃത്യമായ പദ്ധതി സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 340 കോടിയോളം രൂപകട്ടുമുടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷ്യത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ,
ജില്ലാ പ്രഭാരി അഡ്വ. നാരായണൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു