അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വയനാടിനൊരു കൈത്താങ്ങ് പദ്ധതിയിൽ ഒരു ഭവനത്തിനുള്ള 10 ലക്ഷം രൂപ ക്യാമ്പയിനിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് നല്കുവാൻ അങ്കമാലി - അങ്ങാടിക്കടവ് അജന്ത ലൈബ്രറി 10,000 രൂപയുടെ ചെക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ലൈബ്രറി സെക്രട്ടറി ടി.കെ. പത്രോസിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. യോഗത്തിൽ കെ.ഡി. റോയി അദ്ധ്യക്ഷനായി. പിന്റോ ജോസഫ്, എ.കെ. രാജേന്ദ്രകുമാർ, പി.വി. മാത്യു കുട്ടി, പി.എം. ഷാജി, ഡെല്ലി കുരിയാക്കോസ് എന്നിവർ പങ്കെടുത്തു.