tj

കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രിയും എസ്. ആർ.വി.ജി (എം) വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമും സംയുക്‌തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജിൻസി ജോസഫ്, കൗൺസിലർ പത്മജ എസ്. മേനോൻ, ക്യാമ്പ് കൺവീനർ ഡോ. സിമി, ഡോ. സഫ്ന ,ഡോ. ഷംന,​ ഡോ. ലക്ഷ്മി, ഡോ. തസ്നി, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ടി.യു. സാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർചികിത്സ കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഭിക്കും.