കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൈവല്ല്യ മിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഏദൻ ആഗ്രോ ടെക് എന്നിവരുടെ സംയുക്ത സഹകരണത്തോടെ കർഷക സംഗമവും കാർഷിക ഉപകരണങ്ങളുടെ സ്പോട്ട് ബുക്കിംഗും സെപ്തംബർ ഒന്നിന് നടക്കും. ഇടുക്കി ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലേഖ കാക്കനാട്ട് ഉദ്ഘാടനം ചെയ്യും. ഉപകരണങ്ങൾക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. രജിസ്ട്രേഷന് വരുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരമടച്ച രസീത്, ഫോട്ടോ എന്നിവ കരുതണം. കൂടുതൽ വിവരങ്ങൾക്ക്: 9447276433