കൊച്ചി: പശ്ചിമഘട്ട സംരക്ഷണം, മുല്ലപ്പെരിയാർ ഭീഷണി വിഷയങ്ങളിൽ നാഷണൽ ഹിന്ദു ലീഗ് സംഘടിപ്പിക്കുന്ന സെമിനാർ കോഴിക്കോട് കേസരി ഭവൻ ഹാളിൽ 28ന് രണ്ടരയ്ക്ക് നടക്കും. മെട്രോമാൻ ഇ. ശ്രീധരൻ പങ്കെടുക്കും. കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതിയും നാഷണൽ ഹിന്ദു ലീഗ് മുഖ്യകാര്യദർശകനുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ലീഗ് പ്രസിഡന്റ് രാമസിംഹൻ അദ്ധ്യക്ഷത വഹിക്കും.