മൂവാറ്റുപുഴ: കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഉമ്മൻചാണ്ടി മെമ്മോറിയൽ കാരുണ്യ ഭവനങ്ങളുടെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ നിർവഹിച്ചു. നാലു കുടുംബങ്ങൾക്കാണ് താക്കോൽ കൈമാറിയത്. ആരക്കുഴ മാളിക പീടികയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് പാലമൂട്ടിൽ അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, അഡ്വ. കെ.എം. സലിം, കെ.പി.സി.സി സെക്രട്ടറി അഡ്വ. അശോകൻ, മഞ്ഞളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട്, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ,ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർ സാബു പൊതൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സിബി പി. ജോർജ്, ജോർജ് മാത്യു ഓരത്തിങ്കൽ എന്നിവർ സംസാരിച്ചു.