മൂവാറ്റുപുഴ: കോതമംഗലം - മൂവാറ്റുപുഴ റൂട്ടിൽ എവറസ്റ്റ് ജംഗ്ഷനിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന സ്റ്റാർ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയെ ഇടിച്ചത്. ലോറി തൊട്ടടുത്തുനിന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. വൈദ്യുതി ബന്ധം ഉടൻ നിലച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റില്ല. ട്രാഫിക് പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വലിയ ഗതാഗതക്കുരുക്കാണ് അപകടത്തെ തുടർന്ന് ഉണ്ടായത്.