kothamangalam

കോതമംഗലം: പിണ്ടിമന ടി.വി.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി എക്‌സലെൻസിയ 2024 അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കോതമംഗലം മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിഷ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ മാനേജർ ബേസിൽ വർഗീസ് അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഫാദർ അരുൺ വലിയ താഴത്ത്, ഷെമീർ പനയ്ക്കൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യൻ, ഫാ. ജോർജ് ചേരിയേക്കുടി, ഫാ. നിയോൺ പൗലോസ്, തുടങ്ങിയവർ സംസാരിച്ചു.