കാലടി: ഭിന്നശേഷി ക്ഷേമ സംഘടന അങ്കമാലി ഏരിയാ കമ്മറ്റി സ്വരൂപിച്ച വയനാട് ദുരന്ത ഫണ്ട് സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സദാശിവന് ഏരിയാ രക്ഷാധികാരിയും അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.യു. ജോമോൻ കൈമാറി. സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് സി.എം. സുനീർ, ഏരിയാ വൈസ് പ്രസിഡന്റ് കെ.കെ. മണി, ഏരിയാ കമ്മി റ്റി അംഗം കെ.കെ. വത്സൻ, വി.കെ. വത്സൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഏരിയാ സെക്രട്ടറി ഐ.വി. ശശി, ജി.എൻ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.