അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയും മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികവും തിങ്കൾ വൈകീട്ട് 3.30ന് സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനാകും. യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി.ബി. ഹൃഷികേശൻ കുമാരനാശാന്റെ കവിതകളിലെ സ്ത്രീ സങ്കൽപ്പം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.