തൃപ്പൂണിത്തുറ: ജനങ്ങളുടെ പരാതിയെത്തുടർന്ന് ഉദയംപേരൂരിലെ ഉള്ളാടൻവെളി മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ 7 കിലോമീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിസരശുചിത്വം പാലിക്കാത്തതിന് പിഴചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഐ.കെ. സാവിത്രി, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ വിമലമാത്യു, രേഷ്‌മ രത്നാകരൻ, എച്ച്.ഐ റാഫി ജോസഫ്, ജെ.എച്ച്.ഐമാരായ സി.ടി.അനകജ, വൈഷ്‌ണവി എസ്. വിജയൻ, എ.എസ്. ജാസ്‌മിൻ, രഞ്ജിനി പി. നായർ, സിനിമോൾ, മുഹമ്മ്ദ് അസ്‌ലം, സി.പി.ഒ പി.വി. ബിജീഷ് എന്നിവർ പങ്കെടുത്തു.