കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സൗജന്യ ഗർഭാശയ സർജറി രോഗനിർണ്ണയ ക്യാമ്പ് ആഗസ്റ്റ് 26ന് ആരംഭിക്കും. പ്രശസ്ത ഗൈനക്കോളജിസ്റ്റും വിദഗ്ദ്ധനും കീഹോൾ സർജനുമായ ഡോ. ജോർജ് പോൾ സെപ്തംബർ 30 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ രോഗികളെ പരിശോധിക്കും. ഗർഭാശയമുഴകൾ/ഫൈബ്രോയിഡുകൾ, പോളിസിസ്റ്റിക്ക്ഓവറി, അണ്ഡാശയസിസ്റ്റുകൾ, മാസമുറവൈകല്യങ്ങൾ, അമിതവേദനയുള്ള ആർത്തവം, രക്തസ്രാവം, എൻഡോ മെട്രയോസിസ്, ഗർഭാശയം പുറത്തോട്ടു തള്ളിവരിക തുടങ്ങിയ ബുദ്ധിമുട്ടുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും, കൺസൾട്ടേഷനും സൗജന്യം. ശസ്ത്രക്രിയ ആവശ്യമെങ്കിൽ 50 ശതമാനം ഇളവും ലാബ്, എക്സ്റേ, അൾട്രാ സൗണ്ട് സ്കാൻ പരിശോധനകൾക്ക് 50 ശതമാനം ഇളവും ലഭിക്കുമെന്ന് ആശുപതി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ അറിയിച്ചു.

വിവരങ്ങൾക്ക്: 0484-2887800, 9495989267.