vellore

ചെന്നൈ: 2024ലെ ലോക സർവകലാശാലകളുടെ ഷാങ്ഹായ് അക്കാഡമിക് റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാപനമായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വിഐടി). ലോക സർവകലാശാലകളുടെ അക്കാഡമിക് റാങ്കിംഗായ ഷാങ്ഹായ് അനുസരിച്ച് ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്താണ് വിഐടി. നോബൽ സമ്മാനങ്ങൾ, ഫീൽഡ് മെഡലുകൾ, മികച്ച ഗവേഷകർ, നേച്ചർ ആൻഡ് സയൻസ് ജേർണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങി അക്കാദമിക്, ഗവേഷണ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഷാങ്ഹായ് സർവകലാശാലകളെ റാങ്ക് ചെയ്യുന്നത്. ഷാങ്ഹായ് റാങ്കിംഗ് ഈ വർഷം പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച ആയിരം സ‌ർവ്വകലാശാലകളിൽ ഇന്ത്യയിൽ നിന്നുള്ള 15 സർവ്വകലാശാലകൾ ഇടം നേടിയിട്ടുണ്ട്. ലോക സർവ്വകലാശാലകളിൽ 501നും 600നും ഇടയിലാണ് വിഐടിയുടെ സ്ഥാനം.