thozhil

കൊച്ചി: എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ തൊഴിൽ സംരക്ഷണ കൺവെൻഷൻ 26 ന് രാവിലെ 10 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും.ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. പൊതു മേഖലകളിലെയും പരമ്പരാഗത വ്യവസായ മേഖലകളിലെയും ഇതര മേഖലകളിലെയും വിവിധങ്ങളായ പ്രശ്‌നങ്ങൾ കൺവെൻഷനിൽ ചർച്ചയാകും. കയർ,കൈത്തറി, കശുവണ്ടി, ചെത്ത്, ഖാദി, തഴപ്പായ നെയ്ത്ത്, മത്‌സ്യം, തോട്ടം വ്യവസായ മേഖലകളിലും കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി, വാട്ടർ അതോറിട്ടി, സിവിൽ സപ്ലൈസ്, ടെക്സ്റ്റയിൽ തുടങ്ങിയ മേഖലകളിലും തൊഴിൽപ്രതിസന്ധികൾ കൺവെൻഷൻ വിലയിരുത്തും.