ecos

കൊച്ചി: ഇകോസ് ഇന്ത്യ മൊബിലിറ്റി ആൻഡ് ഹോസ്‌പിറ്റാലിറ്റി ലിമിറ്റ‌ഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ആഗസ്റ്റ് 28 മുതൽ 30 വരെ നടക്കും. പ്രമോട്ടർമാരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 318 രൂപ മുതൽ 334 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 44 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 44 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.