കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സർക്കാരിന്റെ അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനപ്പുറമൊന്നും താൻ പറയില്ലെന്ന് ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേശ് കുമാർ. സിനിമയിലെ പവർഗ്രൂപ്പിൽ മന്ത്രി അംഗമാണെന്ന സംവിധായകൻ വിനയന്റെ ആരോപണം സംബന്ധിച്ച്, 'അതാരാണ്" എന്നായിരുന്നു മറുചോദ്യം. വിനയനെ അറിയില്ലെന്നാണോ എന്ന് ചോദിച്ചപ്പോൾ എങ്ങനെ വേണമെങ്കിലും എടുക്കാം. താനിപ്പോൾ സിനിമയുടെ ഭാഗമല്ല, സർക്കാരിന്റെ ഭാഗമാണെന്ന് ഗണേശ്കുമാർ പറഞ്ഞു. കേരള കോൺഗ്രസ് (ബി) മദ്ധ്യമേഖല സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിൽ എത്തിയതായിരുന്നു മന്ത്രി.