കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സിന്റെ ആഭിമുഖ്യത്തിൽ വി. വേണുഗോപാൽ രചിച്ച 'സുജാതയുടെ കഥ: ഒരു പ്രവാസി വനിതയുടെ ജീവിതാനുഭവങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് മംഗളവനം ഓഡിറ്റോറിയത്തിൽ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യകോപ്പി കെ.എം. സുധർമ്മയ്ക്ക് കൈമാറി പ്രകാശനം നിർവഹിക്കും.
ഇൻസ മുഖ്യരക്ഷാധികാരി ജസ്റ്റിസ് ഡോ.കെ. സുകുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. മുൻ ഹരിയാൻ ഡി.ജി.പിഡോ.ജോൺ വി.ജോർജ്, വി.ബി.രാജൻ, സുഭദ്ര വാര്യർ എന്നിവർ സംസാരിക്കും. വി.വേണുഗോപാൽ മറുപടി പ്രസംഗം നിർവഹിക്കും. ഇൻസ മുൻ വൈസ് പ്രസിഡന്റ് ഡോ.വിമല മേനോൻ സ്വാഗതവും സെക്രട്ടറി ജനറൽ അഡ്വ.സുന്ദരം ഗോവിന്ദ് നന്ദിയും പറയും.