ആലുവ: ലൈംഗിക ആരോപണ വിധേയനായ സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്തിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കേരള സാംസ്‌കാരിക പരിഷത്ത് ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന സാംസ്‌കാരിക മൂല്യച്യുതി മലയാളികൾക്കാകെ അപമാനകരമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ സ്വാധീനത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ചില മന്ത്രിമാരും രാഷ്ട്രീയക്കാരും കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി ചൂണ്ടികാട്ടി. യോഗത്തിൽ പ്രസിഡന്റ് വി.ടി. സതീഷ് അദ്ധ്യക്ഷത വഹിച്ചു.