mla-paravur

പറവൂ‌ർ: സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ പറവൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ മെറിറ്ര് അവാർഡുകൾ വിതരണം ചെയ്തു. സ്റ്റേറ്റ് സിലിബസ്, സി.ബി.എസ്.സി വിഭാഗങ്ങളിൽ പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകളിൽ എല്ലാവിഷയത്തിലും എപ്ളസ് ലഭിച്ച വിദ്യാർത്ഥികൾക്കും വിവിധ പരീക്ഷകളിൽ റാങ്ക് ലഭിച്ചവരുമായ ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകി ആദരിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. രതീഷ്, കൊച്ചുറാണി, രശ്മി അനിൽകുമാർ, ലീന വിശ്വം, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, സജി നമ്പിയത്ത്, ടി.എ. നവാസ്, എ.ഡി. ദിലീപ്കുമാർ, വിജയകുമാർ അമ്പാട്ട്, രമേഷ് ഡി. കുറുപ്പ്, നിഖില മുരളി തുടങ്ങിയവർ സംസാരിച്ചു.